പ്രതീക്ഷ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി

പ്രതീക്ഷ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളിന് റോട്ടറി ക്ലബ് സൈബര്‍ സിറ്റി നല്‍കിയ വാട്ടര്‍ പ്യൂരിഫയര്‍ എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡോ. എന്‍. യഹിയാഖാന്‍, കാഞ്ചനമാല കൊറ്റങ്ങല്‍, കൊറ്റങ്ങല്‍ സുരേഷ് ബാബു, കെ.ഷീബ, ബിജോയ് രാജ്, എന്‍.പ്രസാദ് എന്നിവര്‍ പങ്കെടുത്തു. മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി പരിശീലനം നല്‍കുന്ന മലബാറിലെ പ്രശസ്തമായ പ്രതീക്ഷ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *