നഹ്ദ റിയല്‍കേരള സൂപ്പര്‍കപ്പ് ജൂനിയര്‍ വിഭാഗം: സ്‌പോര്‍ട്ടിങ് യുനൈറ്റഡ് എഫ്സി ചാമ്പ്യന്‍മാര്‍

നഹ്ദ റിയല്‍കേരള സൂപ്പര്‍കപ്പ് ജൂനിയര്‍ വിഭാഗം: സ്‌പോര്‍ട്ടിങ് യുനൈറ്റഡ് എഫ്സി ചാമ്പ്യന്‍മാര്‍

എ ഡിവിഷനില്‍ റീം റിയല്‍കേരളയും, ഷറഫിയ ട്രേഡിങ് സാബിന്‍ എഫ്സിയും ഫൈനലില്‍

ജിദ്ദ: ആവേശം നിറഞ്ഞ ജൂനിയര്‍ വിഭാഗം ഫൈനലില്‍ മൂന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് ടാലന്റ് ടീന്‍സ് എഫ്സിയെ പരാജയപെടുത്തിയാണ് സ്‌പോര്‍ട്ടിങ്ങിന്റെ മിന്നും വിജയം. കളി തുടങ്ങി അഞ്ച് മിനിട്ട് പിന്നിട്ടപ്പോഴേക്കും രണ്ടു ഗോള്‍ നേടി ടാലന്റ് ടീന്‍സ് സ്‌പോര്‍ട്ടിങ്ങിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും സ്‌പോര്‍ട്ടിങ്പട ഒട്ടും കൂസലില്ലാതെ തകര്‍ത്താടി. സ്‌പോര്‍ട്ടിങ്ങിന്റെ മിഷാല്‍ മുജീബാണ് കളിയിലെ താരം.

എ ഡിവിഷനിലെ ആദ്യ സെമി പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ഐടി സോക്കറിനെ റീം റിയല്‍കേരള എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കേരള പോലിസ്താരം ജിപ്‌സണ്‍ കളിയിലെ താരമായി.

കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടാംസെമി ജിദ്ദയുടെ മഞ്ഞപ്പട കളിയുടെ തുടക്കംമുതല്‍ കാണികളെ ആവേശത്തിലാക്കി. സാബിന്‍ പ്രതിരോധമതില്‍കെട്ടും, ഗോള്‍കീപ്പര്‍ ഷറഫുവിന്റെ ഉഗ്രന്‍ സേവിങ്ങും മഞ്ഞപടയുടെ മുന്നേറ്റത്തില്‍ വിള്ളലുണ്ടാക്കി, ഇരു ടീമുകളും തുടക്കംമുതലേ ആക്രമിച് കളിച്ചു.. ഗോളെന്നുറപ്പിച്ച സാബിന്റെ പല അവസരങ്ങളും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞിട്ടു. ഏക ഗോളിനായിരുന്നു.. സാബിന്റെ വിജയം, ഉഗ്രന്‍ ഫോമില്‍ കളിച് കൊച്ചു കളിയിലെ താരമായി.

ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി കളികാണാന്‍ എത്തിയിരുന്നു. സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര, ജമാല്‍ നാസര്‍, സിഫ് വൈസ് പ്രസിഡന്റ് സലീം മമ്പാട്, റംഷീദ് സമ, ഫാസില്‍ ഗ്ലൗബ് ലൊജിസ്റ്റിക്ക്, മന്‍സൂര്‍ കെസി, സൗഫര്‍ മുണ്ടയില്‍ റീംഅല്‍ഔല, സുല്‍ഫി മഹജ്ര്‍ എഫ്സി, അസീസ് ഹിബ ആസ്യ, വാഹില്‍ സഹ്‌റാനി, സൈദ് സഹ്‌റാനി ഐടി സോക്കര്‍, ഷമീം മേലേതില്‍, ഷഫീക് പട്ടാമ്പി ബ്ലാസ്റ്റേഴ്സ് എഫ്സി ,സുഹൈല്‍ കൊണ്ടോട്ടി, ഷഫീക് കുരിക്കള്‍ സാബിന്‍ എഫ്സി , ഉമര്‍കുട്ടി പനങ്ങാങ്ങര, അസ്ഫാര്‍, ഉമര്‍ മങ്കട എന്നിവര്‍ വിവിധ ടീമുകളിലെ കളിക്കാരെ പരിചയപ്പെട്ടു.

റിയല്‍കേരള പ്രതിനിധികളായ ഗഫൂര്‍ എം.ടി, സമ്മാസ്, ഫഹദ് ലാലു എന്നിവര്‍ അതിഥികളെ അനുഗമിച്ചു. മികച്ച കളിക്കാര്‍ക്ക്ക് വേണ്ടി ഏഷ്യന്‍ടൈംസ് നല്‍കുന്ന ഉപഹാരം സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര, ഹകീം പാറക്കല്‍, ജമാല്‍നാസര്‍, ഷാക്കിര്‍ മുസ്തഫ എന്നിവര്‍ സമ്മാനിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ ഇംപെക്സ് നല്‍കുന്ന സമ്മാനം ഫിറോസ് ഹിബ ആസ്യ നല്‍കി. രോഗിയായി ഇക്റഹ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വണ്ടൂര്‍ സ്വദേശിനി ഉമൈമത്തിനു വേണ്ടി കാണികളായ സുമനസ്സുകളില്‍നിന്നും പിരിച്ചെടുത്ത തുക യാസര്‍ അറഫാത് ചികിത്സാ സഹായസമിതിക്ക് കൈമാറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *