കോഴിക്കോട്: തെരുവ് നായ്ക്കളുടെ ആക്രമണം പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സി.എ.ആര്‍.യു.എ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും പരിസരത്തും നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സി.എ.ആര്‍.യു.എ മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം-പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍മാര്‍ എന്നിവര്‍ക്ക് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോ സഹിതം 2022 സെപ്റ്റംബര്‍ ആറിന് നിവേദനം സമര്‍പ്പിച്ചത്. അന്നുതന്നെ മുഖ്യമന്ത്രി മൃഗസംരക്ഷണ വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പ് മേധാവികള്‍ക്കും എല്ലാ ജില്ലയിലേയും പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
2022 നവംബര്‍ 25ന് മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ തെരുവ് നായ്ക്കളുടെ അക്രമണം പ്രതിരോധിക്കുന്നതിനും വിഷബാധ നിര്‍മാര്‍ജനത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും, എന്‍.ജി.ഒയും മറ്റു ബന്ധപ്പെട്ടവരുമായി സംയുക്തമായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കത്തുമൂലം അറിയിച്ചിരുന്നു.
എന്നാല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ദിവസങ്ങള്‍ക്കു മുമ്പ് ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്ന മുഴുപ്പിലങ്ങാട് വീണ്ടും ഒമ്പതു വയസുകാരിയായ കുട്ടിക്ക് തെരുവ്‌നായയുടെ ആക്രമണം നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ വേണ്ട നടപടികളെടുക്കണമെന്ന് സി.എ.ആര്‍.യു.എ യോഗം ആവശ്യപ്പെട്ടു.
എം.ഡി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍വേ അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാനും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍.ജയന്തകുമാര്‍, സ്‌മോള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി. ഹമീദ്, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി മനോജ്, ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.വി ജോസ്സി, സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഐ അഷറഫ്, ജനറല്‍ സെക്രട്ടറി എം.എന്‍ ഉല്ലാസന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, കണ്‍വീനര്‍ പി.ഐ അജയന്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍ സ്വാഗതവും കണ്‍വീനര്‍ പി.ഐ അജയന്‍ നന്ദിയും പറഞ്ഞു.