ഹര്‍ഷിനയുടെ ഒന്നാംഘട്ട സമരം അവസാനിപ്പിക്കാന്‍ ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളിലെ ആത്മാര്‍ത്ഥ രണ്ടാംഘട്ട സമരത്തില്‍ കാണാത്തത് സംശയം ജനിപ്പിക്കുന്നു എന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ ആരോപിച്ചു. ഇല്ലായിരുന്നെങ്കില്‍ രണ്ടാംഘട്ട സമരം ആരംഭിച്ചിട്ട് ഒരു മാസം ആവാന്‍ ആയിട്ടും മന്ത്രിയുടെ എന്തെങ്കിലും ഇടപെടല്‍ ഉണ്ടായേനെ. വനിത ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ആരോഗ്യ മന്ത്രി, ഒരു യുവതി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സമരത്തില്‍ ഇത്ര നാളായിട്ടും ഇടപെടാത്തത് അങ്ങേയറ്റം അപലപനീയമാണ്. ഒന്നാംഘട്ട സമരം അവസാനിപ്പിക്കാന്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കപ്പെട്ട ഉറപ്പുകള്‍ എല്ലാം തന്നെ ലംഘിക്കപ്പെട്ടതുകൊണ്ടാണ് ഹര്‍ഷിനയ്ക്ക് രണ്ടാംഘട്ട സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടന്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകാത്തപക്ഷം മഹിളാ കോണ്‍ഗ്രസ് ഹര്‍ഷിനിക്ക് വേണ്ടി സമരരംഗത്ത് ഉണ്ടാകുമെന്നും ഉറപ്പുപറഞ്ഞു.
ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 29-ാം
ദിവസം സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍ സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു അധ്യക്ഷത വഹിച്ചു, ഭാരവാഹികളായ രജനി രമാനന്ദ്, അഡ്വ യു. വാഹിദ, രാധ ഹരിദാസ്, ഉഷാ ഗോപിനാഥ്, ബേബി പയ്യാനക്കല്‍, സന്ധ്യ കരന്തോട്, ഫൗസിയ അസീസ്, വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.പി അന്‍വര്‍ സാദത്ത്, ആയിഷ കുരുവട്ടൂര്‍, എം വി അബ്ദുല്ലത്തീഫ്, പി.എം ദിലീപ്കുമാര്‍, ഷൗക്കത്ത് വിരിപ്പില്‍, ടി.കെ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.