കുവൈറ്റ് സിറ്റി: പ്രവാസത്തിന്റെ കാല്‍ നൂറ്റാണ്ട് സേവനം കൊണ്ടും എപ്പോഴും നിറ പുഞ്ചിരിയാല്‍ കൈയ്യൊപ്പ് ചാര്‍ത്തി കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിംരാജിന് പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി. ഫോക്കസിന്റെ ഇപ്പോഴത്തെ ഉപദേശകസമതി അംഗവും സംഘടനയുടെ മുന്‍കാല പ്രസിഡന്റുമായിരുന്ന സലിംരാജ് ബ്രിട്ടീഷ് ലിങ്ക് കുവൈറ്റ് അലുമിനിയം കമ്പനി ഡ്രാഫ്റ്റ്‌സ്മാനുമാണ്.
ഫോക്കസ് കുവൈറ്റിന്റെ പ്രസിഡന്റ് ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഫോക്കസ് കുവൈറ്റിന്റെ വളര്‍ച്ചക്ക് എന്നും മുതല്‍ കൂട്ടായിരുന്ന സലിം രാജിന്റെ നാട്ടിലേക്കുള്ള ഈ യാത്ര സംഘടനക്ക് എന്നും തീരാനഷ്ടമാണന്നും പകരംവയ്ക്കാന്‍ ഇല്ലാത്ത ഒരു നേതാവിനെ ആണ് ഫോക്കസിനു നഷ്ടപ്പെടുന്നതെന്നും ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു സൂചിപ്പിച്ചു. തുടര്‍ന്നു സലിം രാജിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീഡിയോ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും, ലഘു വിവരണം ട്രഷറര്‍ ജേക്കബ് ജോണ്‍ അവതരിപ്പിക്കുകയും ചെയ്തു.
ഫോക്കസിന്റെ വൈസ് പ്രസിഡന്റ് സാജന്‍ ഫിലിപ്പ്, മുന്‍ പ്രസിഡന്റുമാരായ തമ്പി ലൂക്കോസ്, ബിനു മാത്യു, രതീഷ്‌കുമാര്‍, റോയി എബ്രഹാം, മുന്‍ ജനറല്‍ സെക്രട്ടറിമാരായ അനില്‍ കെ.ബി, രാജീവ് സി.ആര്‍ ഡാനിയാല്‍ തോമസ്, മുന്‍ ട്രഷറര്‍മാരായ നിതിന്‍ കുമാര്‍, സിറാജുദ്ധീന്‍, സി.ഒ കോശി, ഫോക്കസ് യൂണിറ്റ് ഭാരവാഹികളായ മാത്യു ഫിലിപ്പ്, അബ്ദുല്‍ ഗഫൂര്‍, എബ്രഹാം ജോര്‍ജ്, സന്തോഷ് തോമസ്, വിപിന്‍ പി.ജെ സുരേഷ്, സത്യന്‍ എം.ഡി, ഗിരീഷ്, ശ്രീകുമാര്‍, സന്തോഷ് കുമാര്‍.പി, ഉജൂബ്, ജിജി കെ. ജോര്‍ജ്, സാമുവല്‍ കൊച്ചു ഉമ്മന്‍, സുഗതന്‍, സൈമണ്‍ ബേബി, റെജു ചാണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫോക്കസിന്റെ ഫലകവും പൊന്നാടയും ജീജി മാത്യു നല്‍കി. റോയ് എബ്രഹാം താന്‍ വരച്ച സലിം രാജിന്റെ രേഖാ ചിത്രം നല്‍കി.
2006 ല്‍ ഫോക്കസ് കുവൈറ്റ് നിലവില്‍ വന്ന നാള്‍ മുതല്‍ ഈ പ്രസ്ഥാനത്തോട് ഒപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും ഫോക്കസിന്റെ നേതൃത്വനിരയിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞെന്നും വര ഉപജീവന മാര്‍ഗമാക്കിയ ഈ പ്രസ്ഥാനം കുവൈറ്റില്‍ എന്നും ശക്തമായി നിലനില്‍ക്കണമെന്നും നേതൃത്വം നല്‍കാന്‍ പുതുതലമുറ ഇനിയും മുന്നോട്ട് വരണമെന്നും ഫോക്കസ് നല്‍കിയ സ്‌നേഹാദാരത്തിന് നന്ദി പറഞ്ഞു കൊണ്ട് സലിം രാജ് മറുപടി പ്രസംഗം നടത്തി.
സന്തോഷ് തോമസ്, സൂരജ്, നീരജ സൂരജും യാത്രയയപ്പിനു മിഴിവേകി കൊണ്ട് മനോഹര ഗാനാലപനം നടത്തി. ഡാന്‍സ് കൊണ്ട് വൈഷ്ണവി രാജീവ്, നിരഞ്ജന സൂരജ്, നീരജ സൂരജ് ആന്‍ജലിറ്റ രമേഷ് എന്നിവര്‍ സദസ് മനോഹരമാക്കി. അവതാരകയായ രശ്മി രാജീവ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും ഫോക്കസ് ജോയിന്റ് ട്രെഷറര്‍ സജിമോന്‍ നന്ദി പറഞ്ഞു.