തിരുവനന്തപുരം: ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. നിഖില്‍ തോമസിന്റെ അടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ക്കുകയാണെന്ന് ആരോപിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജന്മാരുടെ കൂടാരമായി എസ്.എഫ്.ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തെറിയുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.