തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്ക് (സ്കോർ 583) നേടി. കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നി രണ്ടാം റാങ്കും (575 സ്കോർ), കോട്ടയം സ്വദേശി ഫ്രെഡ്ഡി ജോർജ് റോബിൻ മൂന്നാം റാങ്കും (572 സ്കോർ) കരസ്ഥമാക്കി.
എസ്.സി. വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ്.ജെ. ഒന്നാം റാങ്ക് നേടി (443 സ്കോർ). കോഴിക്കോട് സ്വദേശി സൂര്യ ദേവ് വിനോദ് രണ്ടാം റാങ്കും( 437) സ്വന്തമാക്കി. എസ്.ടി. വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോണിനാണ് ഒന്നാം റാങ്ക് (387 സ്കോർ), പാലക്കാട് സ്വദേശി അനഘ രണ്ടാം റാങ്ക് (364) നേടി.
49671 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 24325 പേർ പെൺകുട്ടികളും 25346 പേർ ആൺകുട്ടികളുമാണ്. സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നുള്ള 2043 പേരും സിബിഎസ്ഇയിൽ നിന്നുള്ള 2790 പേരുമാണ് ആദ്യ 5000 റാങ്കുകളിൽ യോഗ്യത നേടിയത്. ഇതിൽ ഏറ്റവും കുടുതൽ പേർ എറണാകുളം ജില്ലയിൽ നിന്നാണ് (154 പേർ). രണ്ടാമത് തിരുവനന്തപുരം ജില്ലയിൽ നിന്നും (135 പേർ).
മേയ് 17-ന് നടന്ന പ്രവേശന പരീക്ഷയുടെ സ്കോർ മേയ് 31-ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി ചേർത്താണ് റാങ്ക്
അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.