വ്യോമയാന ചരിത്രത്തില്‍ ആദ്യം; എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങി ഇന്‍ഡിഗോ

വ്യോമയാന ചരിത്രത്തില്‍ ആദ്യം; എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: എയര്‍ബസില്‍നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്‍ഡിഗോ. വാണിജ്യ വ്യോമയാന രംഗത്ത് ഒറ്റത്തവണയായി ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് എയര്‍ബസ് പറയുന്നു. 2006 ല്‍ തുടക്കമിട്ട് ഇതുവരെ എയര്‍ ബസില്‍ നിന്ന് പുതിയ ഓര്‍ഡര്‍ ഉള്‍പ്പടെ 1330 വിമാനങ്ങള്‍ ഇന്‍ഡിഗോ വാങ്ങിയിട്ടുണ്ട്.

എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്. 10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തില്‍പ്പെടുന്ന 1000 ഓളം വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് എയര്‍ബസ് പറഞ്ഞു. ഇതിന് മുമ്പ് 480 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. അടുത്ത ഒരു ദശാബ്ദക്കാലം കൊണ്ടാണ് ഈ വിമാനങ്ങള്‍ ഇന്‍ഡിഗോയുടെ പക്കലെത്തുക.

ഇന്ധന ക്ഷമതയുള്ള എ320നിയോ കുടുംബത്തില്‍ പെട്ട വിമാനങ്ങള്‍ പ്രവര്‍ത്തന ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *