വായനാവാരാചരണം

വായനാവാരാചരണം

മാഹി: മാഹി ഗവ: ലോവര്‍ പ്രൈമറി സ്‌കൂളില്‍ വായനദിനത്തോടനുബന്ധിച്ച് വായനാവാരാചരണത്തിന് തുടക്കമായി. കലൈമാമണി അവാര്‍ഡ് ജേതാവ് ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ഇന്‍ചാര്‍ജ് പി. മേഘന അധ്യക്ഷം വഹിച്ചു. കുട്ടികളായ ശിവദരാജ്, അമേഘ എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സിനാദ് സെമീര്‍, നസ്മി ഇന്‍സിയ സംസാരിച്ചു. കൂടാതെ സ്‌കൂളിന് വേണ്ടി അഞ്ച് കേരളകൗമുദി പത്രങ്ങള്‍ നല്‍കുകയുണ്ടായി. വിദ്യാര്‍ഥികളായ അമന്‍ മഹ്ബൂബ്, തൈജസ് ആത്മന്‍, ആമിന റിയാസ് എന്നിവര്‍ ചാലക്കര പുരുഷുവില്‍ നിന്നും പത്രം ഏറ്റുവാങ്ങി. അധ്യാപകരായ പി.കെ സതീഷ് കുമാര്‍, ടി.സജിത എന്നിവര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിനോദ് വളപ്പില്‍, എം.കെ ജീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *