കോഴിക്കോട്: വായന ദിനത്തില്‍ ജയ് ഹിന്ദ് ഫൗണ്ടേഷന്‍ നേതൃതത്തില്‍ വായനാ ദിനത്തില്‍ പാറാല്‍ മാപ്പിള എല്‍.പി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി. സ്‌കൂള്‍ പ്രധാനാധ്യാപിക ബേബി ശ്യാമള ലൈബ്രറി പുസ്തകം സ്വീകരിച്ചു. ജയ്ഹിന്ദ് സെക്രട്ടറി അനില്‍കുമാര്‍ പുസ്തകം കൈമാറി. ജയ്ഹിന്ദ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിജേഷ് കുമാര്‍ ചാമേരി അധ്യക്ഷത വഹിച്ചു. ബാബേല്‍ മോയ്‌സ്, ജനാര്‍ദ്ദനന്‍ കെ.പി, ജയന്‍ ടി.കെ, എം.പി ശ്രീനിവാസന്‍, ഭാസ്‌ക്കരന്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.