റിയല്‍മി ഫോണിലും ചാരക്കണ്ണുകളോ? അനുവാദമില്ലാതെ ഡാറ്റ ശേഖരിക്കുന്നുവെന്ന് ആരോപണം

റിയല്‍മി ഫോണിലും ചാരക്കണ്ണുകളോ? അനുവാദമില്ലാതെ ഡാറ്റ ശേഖരിക്കുന്നുവെന്ന് ആരോപണം

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ റിയല്‍മി എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിക്കുന്നതായി ആരോപണം. ഋഷി ബാഗ്രീ എന്നയാളാണ് ട്വിറ്ററിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉപകരണം സംബന്ധിച്ച വിവരങ്ങള്‍, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പടെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ റിയല്‍മി ശേഖരിക്കുന്നുണ്ടെന്നും. അനുമതിയില്ലാതെയാണ് ഇത് ചെയ്യുന്നത് എന്നും ഋഷി ആരോപിക്കുന്നു. അതേസമയം ഈ ആരോപണം അന്വേഷിക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

റിയല്‍മി ഫോണുകളിലെ ‘എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്’ എന്ന ഫീച്ചര്‍ വഴി കോള്‍ ലോഗ്, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങള്‍ റിയല്‍മി ശേഖരിക്കുന്നുണ്ടെന്നാണ് ഋഷി പറയുന്നു. ഇത് ഓഫ് ചെയ്യാനുള്ള ടോഗിള്‍ ബട്ടന്‍ ഉണ്ടെങ്കിലും ഡിഫോള്‍ട്ട് ആയി ഇത് ഓണ്‍ ആയിരിക്കും. സെറ്റിങ്‌സിനുള്ളില്‍ ഇങ്ങനെ ഒരു സംഭവം ഉള്ള വിവരം സാധാരണ നിലയില്‍ ഉപഭോക്താക്കള്‍ അറിയുകയുമില്ല. Settings -> Additional Settings -> System Services -> Enhanced Intelligent Servicse സന്ദര്‍ശിച്ചാല്‍ ഈ ഫീച്ചര്‍ കാണാം. സമ്മതമില്ലാതെയാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ ഡാറ്റ ചൈനയിലേക്ക് പോവുന്നുണ്ടോ എന്നും ഋഷി ചോദിക്കുന്നു.

ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രേണിക്‌സിന്റെ കീഴിലുള്ള കമ്പനിയാണ് റിയല്‍മി. വിവോ, ഓപ്പോ, വണ്‍പ്ലസ്, ഐഖൂ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ചൈനീസ് ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്. റിയല്‍മിയെ കൂടാതെ വണ്‍പ്ലസ്, ഓപ്പോ ഫോണുകളിലും ഇതേ ഫീച്ചര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

പുതിയ റിയല്‍മി ഫോണുകളിലാണ് എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍ ഉള്ളത് എന്നാണ് കരുതുന്നത്. റിയല്‍മി 11 പ്രോയില്‍ ഈ സംവിധാനമുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റിലും ഇതേ സംവിധാനം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീച്ചര്‍ എന്നാണ് കമ്പനി പറയുന്നത്. ഏതെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് കമ്പനി വിശദമാക്കുന്നുണ്ടെങ്കിലും. ഇത് ആദ്യമേ തന്നെ ഓണ്‍ ആയിരിക്കും. ഇങ്ങനെ ഒരു വിവരശേഖരണം നടത്തുന്നുണ്ട് എന്ന് ഉപഭോക്താവിനെ അറിയിക്കാതെ വിവരശേഖരണം നടത്തുന്നതിന് ഡിഫോള്‍ട്ട് ആയി ബട്ടന്‍ ഓണ്‍ ചെയ്തുവെക്കുന്നതാണ് ഇവിടെ പ്രശ്‌നമാവുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *