രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം തട്ടി- റിപ്പോര്‍ട്ട്

രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം തട്ടി- റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ മാനേജര്‍ കബളിപ്പിച്ച് പണം തട്ടിയതായി റിപ്പോര്‍ട്ട്. 80 ലക്ഷം രൂപയാണ് തട്ടിയത്. നടിയുടെ കൂടെ തുടക്കകാലം തൊട്ടു തന്നെ ഉണ്ടായിരുന്ന മാനേജരാണ് തട്ടിപ്പ് നടത്തിയത്. രശ്മിക ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

തട്ടിപ്പുവിവരം അറിഞ്ഞ മന്ദാന അക്കാര്യം വളരെ സ്വകാര്യമായാണ് കൈകാര്യം ചെയ്തത്. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മന്ദാന ഇതേ കുറിച്ച് പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് വിവരം ചോരുകയായിരുന്നു.

പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം ചര്‍ച്ചയാകാതിരിക്കാനാണ് നടിക്ക് താല്ഡപര്യമെന്നും അതിനാല്‍ മാനേജരെ പുറത്താക്കി പ്രശ്‌നം അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോളിവുഡ് ചിത്രം മിഷന്‍ മജ്‌നുവാണു രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിലവില്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *