മോഷണത്തിനിടെ ഇതര ജില്ലക്കാരായ രണ്ട് മോഷ്ടാക്കളെ പരിസരവാസികള്‍ പിടികൂടി

മോഷണത്തിനിടെ ഇതര ജില്ലക്കാരായ രണ്ട് മോഷ്ടാക്കളെ പരിസരവാസികള്‍ പിടികൂടി

തലശ്ശേരി ജൂബിലി റോഡ് ഡൗണ്‍ ടൗണ്‍ മാള്‍ ജംഗ്ഷന് സമീപം കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ്, ചെമ്പ്, അലൂമിനി സാമഗ്രികള്‍ മോഷ്ടിക്കുന്നതിനിടയില്‍ഇതര ജില്ലക്കാരായ രണ്ട് മോഷ്ടാക്കളെ പരിസരവാസികള്‍ പിടികൂടി തലശ്ശേരി പോലിസിന് കൈമാറി. കാസര്‍കോട് ഉപ്പള സ്വദേശി മാന്‍ഷിയന്‍ വീട്ടില്‍ മുഹമ്മദ് അന്‍സാര്‍, തിരുവനന്തപുരം ചിറയന്‍കീഴ് കല്ലമ്പലം സ്വദേശി അനീഷ് ചന്ദ്രന്‍ എന്നിവരാണ് തൊണ്ടി മുതല്‍ സഹിതം പിടിയിലായത്. സ്ഥാപന ഉടമയുടെ പരാതി പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *