ഫഹദ് ഫാസിലിന്റെ ‘ധൂമം’ ടൈറ്റില്‍ ട്രാക്ക് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ഫഹദ് ഫാസിലിന്റെ ‘ധൂമം’ ടൈറ്റില്‍ ട്രാക്ക് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന ധൂമം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം ചിത്രം പുറത്തിറങ്ങും.

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ധൂമം’ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രം ജൂണ്‍ 23 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖന്‍. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *