പൂമരചില്ലകള്‍, തൂവല്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പൂമരചില്ലകള്‍, തൂവല്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: റഷീദ് വെന്നിയൂര്‍ ഡയറക്ടറും എഡിറ്ററുമായ മന്ദാരം പബ്ലിക്കേഷന്റെ ‘പൂമരചില്ലകള്‍’, ‘തൂവല്‍’ എന്നീ രണ്ട് കൃതികളുടെ പുസ്തക പ്രകാശനം ജൂണ്‍ 18ന് ഞായറാഴ്ച കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വച്ച് നിര്‍വഹിച്ചു. ചലച്ചിത്ര താരം രമാ ദേവിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ‘സാഹിത്യവും മതനിരപേക്ഷതയും’ എന്ന വിഷയത്തെ കുറിച്ച് എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എന്‍ സംസാരിച്ചു.
നിരവധി സാഹിത്യകാരന്മാരും എഴുത്തുകാരും പങ്കെടുത്ത ചടങ്ങില്‍ സാഹിത്യ ലോകത്തെ പന്ത്രണ്ട് എഴുത്തുകാരെ ആദരിച്ചു.  ചടങ്ങില്‍ കവിയും എഴുത്തുകാരനുമായ ഫ്രെഡി പൗലോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ അനസ്ബി, കവി അഡ്വ. അരവിന്ദാക്ഷന്‍ താനിക്കപറമ്പില്‍, കവിയത്രിമാരായ ബുഷ്റ സലാം, ഷെറീന കെ.എസ് എന്നിവര്‍ സംസാരിച്ചു. ഇന്ദുലേഖ നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *