കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഗോകുലം മാളും ആര്‍വിയോണ്‍സ് പവര്‍ യോഗാ പരിശീലന കേന്ദ്രവും സംയുക്തമായി ഗോകുലം മാളില്‍ സംഘടിപ്പിച്ച യോഗാ ഉത്സവ് ശ്രദ്ധേയമായി. ഞായറാഴ്ച ഗോകുലം മാളില്‍ എത്തിയവര്‍ മഞ്ഞയും കറുപ്പും വേഷമണിഞ്ഞ യുവതീ യുവാക്കള്‍ യോഗ പരിശീലിക്കുന്നത് കണ്ട് ഒരു നിമിഷം അദ്ഭുതപ്പെട്ടു. മലബാറില്‍ ആദ്യമായാണ് മാളില്‍ യോഗാ പരിശീലന പ്രദര്‍ശനം നടക്കുന്നത്.
ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആര്‍വിയോണ്‍സ് പവര്‍ യോഗയും ഗോകുലം മാളും ചേര്‍ന്ന് സംഘടിപ്പിച്ച യോഗാ ഉത്സവാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് സൗജന്യ യോഗാ പരിശീലനത്തില്‍ പങ്കെടുത്തത്.
യോഗാ ഉത്സവ് വി.പി.കെ ദാസ് ഉദ്ഘാടനം ചെയ്തു. ആര്‍വിയോണ്‍സ് ഫൗണ്ടറും ചെയര്‍മാനുമായ രഞ്ജിത്ത് ആര്‍വിയോണ്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാലതാരം പാര്‍വതി രാജഗോപാല്‍, ബോക്സിങ് കോച്ച് രമേഷ്, മാക്സ് സീരീസ് ഫൗണ്ടര്‍ രഞ്ജിത്ത് കുന്നുമ്മല്‍, ബാസില്‍ എന്നിവരെ ആദരിച്ചു. ഗോകുലം ഗലെറിയ മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍ ഹംസ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍വിയോണ്‍സ് പവര്‍ യോഗാ പരിശീലക പ്രിന്റു സ്വാഗതവും ആര്‍വിയോണ്‍സ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ നിഷ രഞ്ജിത്ത് നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.