ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി വിനോദ സഞ്ചാരികള്‍ ഉപയോഗിച്ച ചെറു മുങ്ങിക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. ബോസ്റ്റണ്‍ കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂഫൗണ്ട്‌ലാന്റിന്റെ തീരത്തോട് ചേര്‍ന്നുള്ള മേഖലയില്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. ഇത് കാണുന്നതിനായി ഇടക്ക് സബ്‌മെര്‍സിബിള്‍ എന്ന് വിളിക്കുന്ന ചെറു മുങ്ങിക്കപ്പലുകള്‍ വിനോദ സഞ്ചാരികളുമായി പോകാറുണ്ട്. 1985 ല്‍ കണ്ടെത്തിയ ഈ അവശിഷ്ടങ്ങള്‍ കാണാനായി അന്ന് മുതല്‍ തന്നെ പലരും പോവാറുണ്ട്.