കവരത്തി : ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ എം.പി.എല്‍.എ.ഡി, ദിശാ, സന്‍സദ് ആദര്‍ഷ് ഗ്രാമ യോജനാ എന്നീ പദ്ധതികളുടെ അവലോകന യോഗം കവരത്തി സെക്രട്ടറിയേറ്റില്‍ ചേര്‍ന്നു. കലക്ടര്‍ അര്‍ജുന്‍ മോഹന്‍ , പി.ഡബ്ല്യു.ഡി സീനിയര്‍ എഞ്ചിനീയര്‍ സി.എന്‍ ഷാജഹാന്‍ ഉള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുത്തു. എം.പി.എല്‍.എ.ഡിലൂടെ ലഭ്യമായ തുകയുപയോഗിച്ച് കൊണ്ട് ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, കലാ കായികം, വാര്‍ത്താ വിനിമയം എന്നീ മേഖലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതികള്‍ യോഗം വിലയിരുത്തിയതായി മുഹമ്മദ് ഫൈസല്‍ എം.പി പറഞ്ഞു.
ദിശാ പദ്ധതികളില്‍ പ്രധാനമന്ത്രി ആവാസ് യോജനാ, മഹാത്മാ ഗാന്ധി നരേഗാ എന്നിവയുടെ സമയബന്ധിതമായ പുര്‍ത്തീകരണത്തിനായി വകുപ്പ് തലങ്ങളില്‍ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് യോഗം വിലയിരുത്തി. ഒപ്പം പ്രധാനമന്ത്രി സന്‍സദ് ആദര്‍ഷ് ഗ്രാമ യോജനയുടെ ഭാഗമായി മിനിക്കോയ് ദ്വീപില്‍ നടപ്പിലാക്കുന്ന വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാനുകള്‍ക്ക് പി.എം സാഗിയുടെ ചയര്‍മാന്‍ കൂടിയായ എം.പി മുഹമ്മദ് ഫൈസല്‍ അംഗീകാരം നല്‍കി. പദ്ധതികളുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനം കലക്ടര്‍ അര്‍ജുന്‍ മോഹന്‍ ഉള്‍പ്പെടുന്ന ഉന്നത അധികാരികളുടെ സാനിദ്ധ്യത്തില്‍ ധാരണയായി.