ആവിക്കല്‍ തോടിന്റെ കൈവരിതോടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം : ബി.ജെ.പി

ആവിക്കല്‍ തോടിന്റെ കൈവരിതോടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം : ബി.ജെ.പി

കോഴിക്കോട് : കോര്‍പ്പറേഷന്‍ തോപ്പയില്‍ വാര്‍ഡിലെ മുസ്ലീം ശ്മശാന പള്ളിക്ക് പിറക് വശത്ത് ആവിയില്‍ തോടിന്റെ കൈവരി ഡ്രൈനേജ് കാട് മൂടി മലിനമായി ജനങ്ങളുടെ ജീവന് ഭീഷണിയായി കിടക്കുന്ന പ്രദേശങ്ങള്‍ ബി.ജെ.പി സംഘം സന്ദര്‍ശിച്ചു. കോര്‍പ്പറേഷന്റെ അനാസ്ഥ കാരണം ഈ പ്രദേശത്ത് രണ്ട് പേര്‍ എലി പനി പിടിച്ച് മരണപ്പെട്ടതായും നിരവധി പേര്‍ എലിപ്പനിയടക്കമുള്ള മാരക രോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സ തേടിയതായുമാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.

കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത കാരണം വീണ്ടും ഈ പ്രദേശത്ത് മാരക രോഗം പിടിപ്പെട്ട് മരണമുണ്ടാക്കാനുള്ള സാധ്യതയാണ് കാണുന്നത്. മഴക്കാല ശുചികരണ പ്രവര്‍ത്തനം എന്ന് പറയുന്ന ഒരു കാര്യം ഈ പ്രദേശത്ത്ക്കാര്‍ കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്, കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളികളെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. വിലപ്പെട്ട രണ്ട് ജീവന്‍ നഷ്ടപ്പെട്ടിട്ടും കണ്ണ് തുറക്കാത്ത കോര്‍പ്പറേഷനെതിരെ ശക്തമായ പ്രതിഷേധ സമര പരിപാടികള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പരാതിയും നല്‍കി. ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, ഏരിയ കമ്മിറ്റി അംഗം ടി. മനോഹരന്‍, ബൂത്ത് പ്രസിഡണ്ട് കെ. ഷൈജു എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *