ഹര്‍ഷിന കെ.കെ സത്യാഗ്രഹ സമരത്തിന്റെ 28-ാം ദിവസത്തില്‍ വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു

ഹര്‍ഷിന കെ.കെ സത്യാഗ്രഹ സമരത്തിന്റെ 28-ാം ദിവസത്തില്‍ വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു

ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 28-ാം
ദിവസമായ ഇന്ന് വിവിധ സംഘടനകള്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. മനുഷ്യാവകാശ ഉപഭോക്ത സംരക്ഷണ സമിതിയുടെ ദേശീയ സംസ്ഥാന നേതാക്കളായ ദേശീയ അധ്യക്ഷന്‍ ജോയി മോളത്ത്, സംസ്ഥാന പ്രസിഡണ്ട് ജോണ്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ ചെറുകാട്, സെക്രട്ടറി കെ. കുഞ്ഞിക്കണ്ണന്‍ ബത്തേരി, വയനാട് ജില്ലാ സെക്രട്ടറി കെ. രാജപ്പന്‍, മുസ്തഫ എല്ലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹര്‍ഷിനക്ക് അര്‍ഹമായ നീതി ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രഖ്യാപിച്ചു.

എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളായ ജില്ലാ പ്രസിഡന്റ് നവാഫ് പാറക്കടവ്, ജില്ലാ സെക്രട്ടറി ഷഫാഖ് കക്കോടി, അഫ്‌സല്‍ പുല്ലാളൂര്‍ തുടങ്ങിയ നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു സമരസമിതി ഭാരവാഹികളായ അഷ്‌റഫ് മണക്കടവ്, എം. ടി സേതുമാധവന്‍, മഹറൂഫ് മണക്കടവ്, അബ്ദുറഹിമാന്‍കുട്ടി മണക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *