തൃശ്ശൂര്‍ : പ്രതിസന്ധികളെ നേരിടുമ്പോഴാണ് നമ്മുടെ ഉള്ളിലെ ശക്തി സമാഹരണം ഉണരുതെന്നും യഥാര്‍ത്ഥത്തില്‍ പ്രതിസന്ധികള്‍ നമ്മളെ തളര്‍ത്താനല്ല ഉയര്‍ത്താനായിട്ടാണ് വരുന്നതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചുണ്ടലത്ത് അഭിപ്രായപ്പെട്ടു. വിവിദ് കേരള പൂകുന്നം ബ്രഹ്‌മാകുമാരീസ് സെന്ററില്‍ വിധവകള്‍ക്കായ് സംഘടിപ്പിച്ച നാരി ശക്തി സമാഹരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്‌മാകുമാരീസ് ബിന്ദു ഈശ്വരീയ സന്ദേശം നല്‍കി. വിധവ സംരക്ഷണ സമിതി പ്രസിഡണ്ട് ലത ശശി, സെക്രട്ടറി കെ.പി വിലാസിനി, കെ.ടി സന്തോഷ്, വിജയ സാഗര്‍, പി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.