തലശ്ശേരി : പി.കുഞ്ഞിരാമന്‍ വക്കീലിന്റെ 47 മത് ചരമവാര്‍ഷിക ദിനത്തില്‍ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ഓഫീസില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടന്നു. ഭരണഘടന നിര്‍മ്മാണ സഭാംഗം, എം.പി, നഗരസഭ ചെയര്‍മാന്‍, കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവുമായിരുന്നു പി.കുഞ്ഞിരാമന്‍ വക്കീല്‍. ബ്ലോക്ക് പ്രസിഡണ്ട് എം.പി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ അംഗം വി.എന്‍ ജയരാജ് അനുസ്മരണഭാഷണം നടത്തി. പി.വി.രാധാകൃഷ്ണന്‍ , കെ.ഇ പവിത്ര രാജ്, ഒ. ഹരിദാസന്‍, കെ.സി രഘുനാഥ്, ജതീന്ദ്രന്‍ കുന്നോത്ത് , പി.വി സനല്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.