ന്യൂമാഹി എം.എം.അലൂമിനി അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി

ന്യൂമാഹി എം.എം.അലൂമിനി അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി

ന്യൂമാഹി: ന്യൂമാഹി എം.എം.ഹയര്‍ സെക്കണ്ടറി, യു.പി സ്‌കൂളുകളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ എം.എം.അലൂമിനി അസോസിയേഷന്‍ ഉന്നത വിജയം നേടിയ 38 വിദ്യാര്‍ഥികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എം.എം. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. ന്യൂമാഹി മലയാളകലാ ഗ്രാമത്തില്‍ അനുമോദന സമ്മേളനം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

എം.എം.എ പ്രസിഡന്റ് അസീസ് മാഹി അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്ത്തു, ഗവ.കോളേജ് തലശ്ശേരി റിട്ട. പ്രിന്‍സിപ്പല്‍ ഡോ.എ.വത്സലന്‍, എം.എം.എ സെക്രട്ടറി ഫൈസല്‍ ബിണ്ടി, കറസ്‌പോണ്ടന്റ് പി.കെ.വി. സാലിഹ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീത സായാഹ്നവുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *