കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന ശില്പി, ഡോ: ബി.ആര്‍. അംബേദ്കറുടെയും, മഹാത്മ അയ്യങ്കാളിയുടെയും പ്രതിമ കോഴിക്കോട് സ്ഥാപിക്കാന്‍ ഡോ: അംബേദ്കര്‍ ജനമഹാ പരിഷത്ത് തയ്യാറാകുമെന്ന് അയ്യങ്കാളി ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം തീരുമാനിച്ചു. പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികള്‍ അനുവദിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ദളിത് ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം വര്‍ഗ്ഗബഹുജന സമരത്തിന് തയ്യാറാകുമെന്നും അംബേദ്കര്‍ ജനമഹാ പരിഷത്ത് യോഗം സര്‍ക്കാറിനു മുന്നറിയിപ്പ് നല്‍കി.
പി.ആര്‍.ടി.സി.ഓഡിറ്റോറിയത്തില്‍ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനവും, പുരസ്‌കാര വിതരണവും റിട്ട: ജില്ലാ സെക്ഷന്‍ ജഡ്ജ് കൃഷ്ണന്‍കുട്ടി പയ്യമ്പ്ര നിര്‍വഹിച്ചു. പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. അഡ്വ: എ.നവാസ് ജാന്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അയ്യങ്കാളി പുരസ്‌കാരം നൗഷാദ് പി. പി. ഷാഡോ ഏറ്റുവാങ്ങി. സുശീല കരുനാഗപ്പള്ളി, ടി.വി.ബാലന്‍ പുല്ലാളൂര്‍, സുബ്രഹ്‌മണ്യന്‍ ഐക്കരപ്പടി, അംബിക.പി, സുനില്‍ ഗോവിന്ദന്‍ എടക്കര, സജിനി കാരൂര്‍, കെ.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.