നാദാപുരം: യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ വയോജനങ്ങള്‍ക്കായി ആരംഭിച്ച പകല്‍വീടായ മടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന മടിത്തട്ട് പോളി ക്ലിനിക്കും വടകര എയ്ഞ്ചല്‍സും സംയുക്തമായി ജീവന്‍രക്ഷാപരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുത്ത കുടുംബശ്രീ, സ്റ്റുഡന്റ് പോലീസ് അംഗങ്ങള്‍ക്ക് ആയിരുന്നു പരിശീലനം.
മടിത്തട്ട് ഹാളില്‍ നടന്ന ചടങ്ങ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു വള്ളില്‍, ശൈലജ കോയിലോത്ത്, മുഖ്യ പരിശീലകന്‍ ഡോ. കെ. എം. അബ്ദുള്ള, എയ്ഞ്ചല്‍സ് ജില്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. പി. രാജന്‍, കാരക്കാട് ആത്മവിദ്യാസംഘം പ്രസിഡന്റ് പി. മോഹനന്‍, യു.എല്‍.സി.സി.എസ് എം.ഡി എസ്. ഷാജു, മടിത്തട്ട് ക്ലിനിക് ഡോക്ടര്‍ മുനീര്‍ ഷഹസാദ്, യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.കെ ജയരാജ്, മടിത്തട്ട് പ്രോജക്ട് കോഡിനേറ്റര്‍ പി.കെ ശിവപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.