അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യങ്കാളി അനുസരണം സംഘടിപ്പിച്ചു. സംസ്ഥാന രക്ഷാധികാരിയും കെ.പ.ിസി.സി അംഗവുമായ കെ.വി സുബ്രഹ്‌മണ്യന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മത ഫാസിസുകളുടെ പക്കല്‍ രാജ്യ ഭരണവും രാഷ്ട്രീയ ഫാസ്റ്റുകളുടെ കയ്യില്‍ കേരള ഭരണവും ആയി പോയിരിക്കുന്ന ഈ ദുരന്ത കാലത്ത് അയ്യങ്കാളിയുടെ സ്മരണകള്‍ ആവേശപൂര്‍വ്വം നാട്ടിലെ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും കൊണ്ടു നടക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.വി സുബ്രഹ്‌മണ്യന്‍ ആവശ്യപ്പെട്ടു.

ദേവദാസ് കുതിരാടം അധ്യക്ഷത വഹിച്ചു. എം.കെ കണ്ണന്‍, സി.കെ രാമന്‍കുട്ടി, ചന്ദ്രന്‍ കടക്കനാരി, എ.ടി ദാസന്‍, ഇ.പി കാര്‍ത്തിയായനി, വി.പി.എം ചന്ദ്രന്‍, പി.എം പത്മിനി, സി.കെ മണി, എസ്.കെ ഹരിദാസന്‍, രമേശ് ബാബു എം, ശ്രീജ പെരുങ്ങളം, ശ്രീധരന്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *