തിരുവനന്തപുരം : 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ടായെന്നും നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളില്‍ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശന്‍ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുകയാണെന്നും സി.പി.എമ്മിന്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കല്‍ സൊസൈറ്റി മാറിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐയും എസ്.എഫ്. ഐയും മാഫിയ സംഘമായി മാറിയിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.