ചൊക്ലി: ശവസംസ്‌ക്കാര ചടങ്ങുകള്‍ നടക്കവെ, യാതൊരു കാരണവുമില്ലാതെ മരണ വീട്ടിലെത്തിയ പോലിസ് സംഘം നാട്ടുകാരും ജനപ്രതിനിധികളടക്കമുള്ളവരും കണ്ടുനില്‍ക്കെ അനുവാദമില്ലാതെ വിട്ടിനകത്ത് കയറി അതിക്രമം കാട്ടിയതായി പരാതി. മേനപ്രത്തെ പൂലേരി വീട്ടില്‍ പി.വി. ശ്രീകാന്ത് ഇക്കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗവുംഅയല്‍വാസികളുംബന്ധുക്കളും ചേര്‍ന്ന് തലശ്ശേരി ഗവ. ഹോസ്പിറ്റലില്‍ എത്തി ച്ചിരുന്നു.
ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മരണപ്പെട്ടതായി അറിഞ്ഞു. യാത്രാമദ്ധ്യേ മരണപ്പെട്ടതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ബന്ധുക്കളും ഈ നിര്‍ദ്ദേശം അംഗീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടില്‍ എത്തിക്കുകയുണ്ടായി അമ്മയും അച്ഛനും സഹോദരിമാരും, സഹോദരങ്ങളും അന്ത്യദര്‍ശനം നല്‍കി വീട്ടുമുറ്റത്ത് മതാചാരപ്രകാരമുള്ള ശവസംസ്‌കാരം നടക്കുമ്പോഴാണ് ചൊക്ലി സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെകറും കൂടെ പോലിസുകാരും ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ ആരുടെയും അനുവാദമില്ലാതെ അകത്തെ മുറിയില്‍ പ്രവേശിക്കുകയും, സാധനങ്ങളെല്ലാം വാരിവലിച്ചിടുകയും പിന്നീട് സ്ത്രീകള്‍ തിങ്ങിനിറഞ്ഞ അടുക്കളയിലും പരിശോധന നടത്തുകയും, വീടിന്റെ പിന്‍ഭാഗത്തിലൂടെ ഇറങ്ങിപ്പോവുകയും ചെയതു. ബന്ധുക്കളും, അയല്‍വാസികളും, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ നോക്കിനില്‍ക്കെ, പോലിസ് ഉദ്യോ
ഗസ്ഥര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.
പരിപാവനമായി നടക്കുന്ന സംസ്‌കാര ചടങ്ങിനിടയില്‍ പ്രകോപനം ഉണ്ടാക്കിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, വനിത കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി, എ.സി.പി തലശ്ശേരി എന്നിവര്‍ക്ക് മരണപ്പെട്ട പി.വി.ശ്രീകാന്തിന്റെ മാതാവ് പി.വി.ദേവി പരാതി നല്‍കിയിട്ടുണ്ട്.