തിരുവനന്തപുരം: മലയാള സിനിമ സംവിധായകനായ രാജസേനന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍, അദ്ദേഹം തിരിച്ച് ബി.ജെ.പിയിലേക്ക് വരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിനിമ കിട്ടുന്നില്ല എന്നതാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജസേനന്‍ മികച്ച കലാകാരനാണ്, അദ്ദേഹം പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുമായി സഹകരണം അവസാനിപ്പിച്ച സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം തിരികെ ബി ജെ പിയില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും, സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയില്‍ നിന്നു പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ സി.പി.എമ്മില്‍ ചേരുമെന്ന് അറിയിച്ചത്. ഉടന്‍ തന്നെ സി.പി.എം പ്രവേശനമുണ്ടാകും. ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാര്‍ട്ടി വിടുന്നത്. കൂടെയുണ്ടായിരുന്ന പലര്‍ക്കും സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോഴും അവഗണിക്കപ്പെട്ടെന്നാണ് രാജസേനന്റെ ആരോപണം.
സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബി.ജെ.പിയുടെ സജീവമുഖമായിരുന്നു രാജസേനന്‍. ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ഇപ്പോള്‍ രാജസേനന് മനംമാറ്റമുണ്ടായിരിക്കുകയാണ്. കേരളത്തിലെ ബി.ജെ.പി അത്രപോരെന്ന് അഭിപ്രായപ്പെട്ട് രാജസേനന്‍ സി.പി.എമ്മിലെത്തിയത്.പല വിവാദ വിഷയങ്ങളിലും ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും അനുകൂലമായി നിലപാട് സ്വീകരിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. അങ്ങനെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വരെയായി രാജസേനന്‍.