മാഹി: യാത്രാ ക്ലേശം നന്നെ അനുഭവിക്കുന്ന മാഹിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വിവിധ വിദ്യാലയങ്ങളിലേക്ക് സൗജന്യമായി ബസ്സ് യാത്ര ചെയ്യാം. കഴിഞ്ഞ നിയമസഭയില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പൂഴിത്തലയില്‍ നിന്ന് മൂലക്കടവിലേക്കും, തിരിച്ചും, വിവിധ സ്കൂളുകളിലേക്ക് സഞ്ചരിക്കാന്‍ രണ്ട് ബസ്സുകള്‍ അനുവദിച്ചത്. ഇനി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടതില്ല. വിദ്യാര്‍ത്ഥിക്കള്‍ക്കായുള്ള രണ്ടു ബസ്സുകളും മാഹിയില്‍ എത്തിയിട്ടുണ്ട്. ഈ ബസ്സുകളില്‍ തിങ്കളാഴ്ച മുതല്സൗജന്യ യാത്ര ആരംഭിക്കും.