കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ബൗദ്ധികവും സര്‍ഗാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി മര്‍കസ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ കീഴില്‍ ഒരുക്കുന്ന സാഹിത്യ സംഗമങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം. സ്വിച്ച് ഓണ്‍ എന്ന പേരില്‍ നടന്ന ചടങ്ങ് മര്‍കസ് സീനിയര്‍ മുദരിസ് വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. നവീന ആശയങ്ങളെയും യുക്തിവാദങ്ങളെയും കൃത്യമായി പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിതര്‍ മഹല്ലുകള്‍ തോറും വളര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങള്‍ക്കിടയില്‍ തെറ്റിധാരണകള്‍ ഉടലെടുക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇസ്ലാമിന്റെ സൗന്ദര്യം സമൂഹത്തില്‍ അടയാളപ്പെടുത്താന്‍ മതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. സദസ്സും സാഹചര്യവും കണക്കിലെടുത്ത് സംസാരിക്കുന്നവനാണ് നല്ല പ്രഭാഷകനെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അഹ്‌മദ് ജമലുല്ലൈലി കൂരിയാട് അധ്യക്ഷത വഹിച്ചു. അബ്ദുസ്സത്താര്‍ കാമില്‍ സഖാഫി മൂന്നിയൂര്‍, അബ്ദുല്‍ കരീം മുസ്ലിയാര്‍, താജുദ്ദീന്‍ കുട്ടിപ്പാറ സംബന്ധിച്ചു.