മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസുകാരനെ മര്‍ദിച്ചു; തിരുവനന്തപുരത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസുകാരനെ മര്‍ദിച്ചു; തിരുവനന്തപുരത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം നഗരത്തില്‍ പോലീസുദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സെല്‍വരാജിന്റെ സഹോദരന്‍ സുന്ദരന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സി.പി.ഒ ആര്‍. ബിജുവിനാണ് മര്‍ദനമേറ്റത്. ബേക്കറി ജംഗ്ഷനില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.

ജോലിക്ക് ഹാജരാകാതിരുന്നതിന് വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബിജു. ഇന്ന് രാവിലെ മദ്യപിച്ച് ബിജു സെല്‍വരാജിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് സെല്‍വരാജും സുന്ദരനും അഖിലും ചേര്‍ന്ന് ബിജുവിനെ മര്‍ദിച്ചത്. മര്‍ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. വീടിനുള്ളില്‍ അതിക്രമിച്ച് കടന്നതിന് ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *