പൂമരച്ചില്ലകള്‍, തൂവല്‍ പുസ്തക പ്രകാശനം നാളെ

പൂമരച്ചില്ലകള്‍, തൂവല്‍ പുസ്തക പ്രകാശനം നാളെ

കോഴിക്കോട്: മന്ദാരം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പൂമരച്ചില്ലകള്‍, തൂവല്‍ പുസ്തക പ്രകാശനം നാളെ (ഞായര്‍) ഉച്ചക്ക് 2 മണിക്ക് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുമെന്ന് മന്ദാരം എഡിറ്ററും, ഡയറക്ടറുമായ റഷീദ് വെന്നിയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പരിപാടി ഉല്‍ഘാടനം ചെയ്യും. ചലച്ചിത്രതാരം രമാദേവി അദ്ധ്യക്ഷത വഹിക്കും. പൂമരച്ചില്ലകള്‍ പ്രൊഫസര്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അനസ്ബിക്ക് നല്‍കിയും തൂവല്‍ രമാദേവി എ.ടി.അബൂബക്കറിന് നല്‍കിയും പ്രകാശനം ചെയ്യും.
പൂമരച്ചില്ലകള്‍ പുസ്തകം റഷീദ് വെന്നിയൂരും തൂവല്‍ ഫ്രെഡി പൗലോസും പരിചയപ്പെടുത്തും. വിനോദ്.കെ, അഡ്വ.അരവിന്ദാക്ഷന്‍ ആശംസകള്‍ നേരും. സാഹിത്യവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ കെ.വി.എന്‍.പ്രഭാഷണം നടത്തും. ചടങ്ങില്‍ സാഹിത്യ ലോകത്തെ 12 എഴുത്തുകാരെ ആദരിക്കും. ബുഷറ സലാം സ്വാഗതവും ഇന്ദുലേഖ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ റഷീദ് വെന്നിയൂര്‍, കവി ഫ്രെഡി പൗലോസ് കവയത്രിമാരായ പ്രിയാരഞ്ജിത്ത്, ഇന്ദുലേഖ എന്നിവരും സംബന്ധിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *