നിവിന്‍ പോളിയുടെ ‘താരം’ സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും, അറിയാം കൂടുതല്‍ വിശേഷങ്ങള്‍

നിവിന്‍ പോളിയുടെ ‘താരം’ സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും, അറിയാം കൂടുതല്‍ വിശേഷങ്ങള്‍

നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ആക്ഷന്‍ ചിത്രം ‘എന്‍പി 42’ നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ഓണത്തിന് ഈ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു നിവിന്‍ പോളി ചിത്രമാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘താരം’ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും.

പോര്‍ തൊഴില്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെ നടി നിഖില വിമലാണ് ‘താരം’ സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കാനാണ് സാധ്യതയെന്ന് അറിയിച്ചത്.

2022 നവംബര്‍ 3 ന് ‘താരം’ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ അത് താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

‘പ്രേമം’ തന്റെ സൂപ്പര്‍ ഹിറ്റ് ചത്രത്തിന്റെ അതേ ആവേശം ഉള്‍ക്കൊള്ളുന്ന സിനിമയായിരിക്കും താരം എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിവിന്‍ പോളി വെളിപ്പെടു്തതിയിരുന്നു.

സംവിധായകനായ വിനയ് ഗോവിന്ദും വിവേക് രഞജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. രാഹുല്‍ രാജ് ആണ് സംഗീതം. പ്രദീഷ് വര്‍മ ഛായാഗ്രാഹണം നിര്‍വഹിക്കും. അര്‍ജു ബെന്‍ എഡിറ്റിങും നിര്‍വഹിക്കും.

നിഖില വിമല്‍, വിനയ് ഫോര്‍ട്ട്, കയാദു ലോഹര്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ടാവും.

Share

Leave a Reply

Your email address will not be published. Required fields are marked *