കോഴിക്കോട്: പാഠം പഠിപ്പിക്കുന്നവരല്ല പഠിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് ഗുരുക്കന്മാര്‍. അങ്ങനെ രണ്ടു പേര്‍ ഒരു വേദിയില്‍ ഉണ്ടാവുക, അത് കാണാനും കേള്‍ക്കാനും അവസരം ലഭിക്കുക എന്നത് ഒരു സൗഭാഗ്യമാണ്. ആക്‌സല്‍ മുന്‍തേയുടെ ‘The Story of San Michele’ ഉം, താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായയുടെ ‘ആരോഗ്യനികേതനവും’ പരിചയപ്പെടുത്തി കൊണ്ടായിരുന്നു, പ്രമുഖ കാര്‍ഡിയോളജിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ.കെ.സുഗതന്റെ ജീവിതാനുഭവങ്ങളുടെ ഒരു ഭാഗം അടയാളപ്പെടുത്തിയ ‘ഓര്‍ത്തെടുത്ത കഥകള്‍’ എന്ന പുസ്തകം (ആത്മകഥ) ഗുരു തുല്യനായ ഡോ.എം.എം ബഷീര്‍ പ്രകാശനം ചെയ്തത്. ജ്ഞാനിയും സൗമ്യനുമായ ഒരു വലിയ മനുഷ്യന്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു എന്നാണ് അദ്ദേഹം സുഗതന്‍ സോക്ടറെ വിശേഷിപ്പിച്ചത്.
സഞ്ചാര സാഹിത്യവും, ആധുനിക വൈദ്യശാസ്ത്രവും, ഭാഷാശാസ്ത്രവുമൊക്കെ ഉള്‍ച്ചേര്‍ക്കുക വഴി ‘ഓര്‍ത്തെടുത്ത കഥകള്‍’ ആത്മകഥയുടെ പരിമിതിയെ മറികടന്ന് ഒരു റഫറന്‍സ് ഗ്രന്ഥത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നു. പി.ജെ.ജോഷ്വാ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.സുഗതന്‍, ഡോ.ടി.പി. നാസര്‍, ഡോ.സിന്ധു കുറുപ്പ്, കെ.ജി.രഘുനാഥ്, ടി.പി.മമ്മു, ഡോ. കെ.വി.തോമസ്, ഡോ.പി.വി.ഉണ്ണികൃഷ്ണന്‍, വയലപ്ര ഹരിദാസന്‍ നമ്പ്യാര്‍, എന്‍. സോമസുന്ദരം എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബും സെക്കന്റ് പെന്നും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.