കിടിലന്‍ ട്രാന്‍സ്ഫോര്‍മേഷനുമായി സിനിമാതാരം ജോജു ജോര്‍ജ്ജ്. ‘ആന്റണി’ എന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ജോജു ഭാരം കുറച്ച് പുതിയ ലുക്കില്‍ എത്തിയിരിക്കുന്നത്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള മേക്കോവറാണ് ജോജു നടത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബോഡി ട്രാന്‍സ്ഫോമേഷനില്‍ ജോജുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും.
അടുത്തകാലത്തായി ജോജു അഭിനയിച്ച് ചലച്ചിത്രങ്ങളിലൊക്കെയും ഭാരം കൂടിയ തടിയുള്ള രൂപത്തിലായിരുന്നു അദ്ദേഹം. അതിനിണങ്ങിയ കഥാപാത്രങ്ങള്‍ തന്നെയായിരുന്നു മിക്കതും. പുതിയ ചിത്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ മാറ്റം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആന്റണി’യില്‍ നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, എന്നിവര്‍ക്കൊപ്പം ആശാ ശരത്തും കല്യാണി പ്രിയദര്‍ശനും എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക്ക് പോള്‍ ആണ് ആന്റണിയുടെ നിര്‍മാണം. രാജേഷ് വര്‍മയാണ് കഥ. രെണദീവ് ആണ് ഛായാഗ്രാഹണം.