ഗാന്ധിനഗര്‍: ബിപോര്‍ ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നും അതുകൊണ്ടുതന്നെ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്കൊപ്പം വ്യോമനിരീക്ഷണം നടത്തിയശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ദുരന്ത നിവാരണ സേനയുടെ 19 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും 2 റിസര്‍വ് ബറ്റാലിയനുകളെയും ഗുജറാത്തില്‍ വിന്യസിച്ചിരുന്നു. കര – നാവിക – വ്യോമ സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ബി.എസ്.എഫ് എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.