കോഴിക്കോട്: ഇന്റര്‍നാഷണല്‍ ഗുഡ്‌വില്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.ജിഎസ്.ഐ) കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡണ്ടായി ഋഷികേശ്. കെ.ബി പ്രസിഡണ്ട,് ഡോ.രമ്യ രാജന്‍ സെക്രട്ടറി എന്നിവരെ നോമിനേറ്റ് ചെയ്തു. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ ചാപ്റ്ററുകളും, കോളേജുകളില്‍ സ്റ്റുഡന്റ് ചാപ്റ്ററുകളും ആരംഭിക്കും. സാര്‍വ്വലൗകിക സാഹോദര്യമാണ് സംഘടനയുടെ ആപ്തവാക്യം. ഈ കാഴ്ചപ്പാട് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാനുള്ള കര്‍മ്മ പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പിലാക്കും. നിലവാരമുള്ള ഹയര്‍ എജ്യുക്കേഷനും, ഫീസില്ലാതെ പാഠ്യേതര വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഋഷികേള് കെ.ബി, ഡോ.രമ്യരാജന്‍ സംബന്ധിച്ചു.