ഏകരാഷ്ട്രം അനേക കഥകള്‍ പുസ്തക പ്രകാശനം 26ന്

ഏകരാഷ്ട്രം അനേക കഥകള്‍ പുസ്തക പ്രകാശനം 26ന്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ്‌  പ്രസിദ്ധീകരിക്കുന്ന ‘ഏകരാഷ്ട്രം അനേകകഥകള്‍’ ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം 26ന് വൈകീട്ട് അഞ്ച് മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ വച്ച്
ഡോ.ആര്‍സു നിര്‍വഹിക്കും. ജോസ് പാഴൂക്കാരന്‍ പുസ്തകം ഏറ്റുവാങ്ങും. ഭാരതീയ ഭാഷകളിലെ പ്രഗല്‍ഭരായ എഴുത്തുകാരുടെ 17 രചനകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാഷാസമന്വയ വേദിയിലെ അംഗങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ചടങ്ങില്‍ ഡോ. ഒ വാസവന്‍ അധ്യക്ഷത വഹിക്കും. ഡോ. പി.കെ രാധാമണി പുസ്തകപരിചയം നടത്തും. ‘ദാമോദര്‍ മൗസോയുടെ രചനാപ്രപഞ്ചം’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പി.ടി രാജലക്ഷ്മി, സഫിയ നരിമുക്കില്‍ എന്നിവര്‍ പങ്കെടുക്കും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ സ്വാഗതവും വേലായുധന്‍ പള്ളിക്കല്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *