എസ്.എസ്.എല്‍.സി, പ്ലസ്.ടു മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു

എസ്.എസ്.എല്‍.സി, പ്ലസ്.ടു മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു

ചൊക്ലി ഗ്രാമപഞ്ചായത്ത് എസ്.എസ്.എല്‍.സി, പ്ലസ്.ടു മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരെയും മറ്റ് മേഖലകളില്‍ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. എം റീത്ത, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത എന്‍.പി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നവാസ് പരത്തീന്റവിട, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീനില, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന ടീച്ചര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി. കല, ടി.സി പ്രദീപന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *