തലശ്ശേരി : പഴയ ബസ്റ്റാന്റില്‍ 20ന് 4 മണിക്ക് നടക്കുന്ന അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് വിജയിപ്പിക്കുന്നതിന് വേണ്ടി യോഗം ചേര്‍ന്നു. യു. ഡി. എഫ് കോടിയേരി മണ്ഡലം കണ്വെന്ഷന് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് വി.സി.പ്രസാദ് ഉദ്ഘാടനം ചെയ്യ്തു. കെ. ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി പ്രസീല്‍ ബാബു, വി. ദിവാകരന് മാസ്റ്റര്‍, പി.വി ബാലകൃഷ്ണന്, കെ.പി സിദ്ദിഖ്, സന്ദീപ് കോടിയേരി, കുഞ്ഞി മൂസ, പി. ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു. മുഴപ്പിലങ്ങാട് നിഹാലിന്റെ ദാരുണമായ മരണത്തില്‍ അഘാധ ദുഃഖം രേഖപ്പെടുത്തി തലശ്ശേരിയില്‍ ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കുവാന്‍ നഗരസഭാ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.