അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കുന്നത് വനംവകുപ്പാണെന്നും കോടതി പറഞ്ഞു.

കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോഴുള്ളതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വനംവകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *