അടുത്ത മൂന്ന് മണിക്കൂറില്‍ 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 21 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറില്‍ 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 21 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18ാം തീയതി മുതല്‍ 21ാം തീയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

19ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 20ാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 21ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്ത് 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *