കോഴിക്കോട്: ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം സംഭവിച്ച ഗുരുതര പിഴവ് കാരണം സര്‍ജിക്കല്‍ ഉപകരണവുമായി അഞ്ച് വര്‍ഷക്കാലം വേദന അനുഭവിച്ചു ജീവിച്ച ഹര്‍ഷിനക്ക് നീതിലഭ്യമാക്കണമെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ് ആവശ്യപ്പെട്ടു. ഹര്‍ഷിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്‌കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം. കുറ്റക്കരെ കണ്ടെത്തി നടപടി എടുക്കാതെ ഹര്‍ഷിനക്ക് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്ത സര്‍ക്കാര്‍ ഭാഗത്ത് നിന്നുമുള്ള നിലപാട്മാറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമര സമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ്, ജില്ലാ സെക്രട്ടറി ടി.വി മുരളി, നിയോജക മണ്ഡലം ചെയര്‍മാന്‍മാരായ മോഹനന്‍ പുതിയോട്ടില്‍, ആര്‍. പി രവീന്ദ്രന്‍, ജിജിത് പൈങ്ങാട്ട്പ്പുറം, ജ്യോതി ഗംഗാധരന്‍, സുധാകരന്‍ പറമ്പാട്ട്,സന്തോഷ് ത്രിവേണി, രാജു പുതുപ്പാടി, രതീഷ് പിലാപറ്റ എന്നിവര്‍ സംസാരിച്ചു.