ഹൈദരബാദ്: ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്ന യുവാവിന് മര്‍ദ്ദനം. ഹൈദരബാദിലെ ബ്രഹ്‌മാരംഭ തിയേറ്ററിലാണ് ഹനുമാന്റെ സീറ്റില്‍ ഇരുന്ന യുവാവിന് മര്‍ദ്ദനമേറ്റത്. ചിത്രത്തിന്റെ ആദ്യ ഷോയിലാണ് സംഭവം.
കര്‍ത്തിക് നാഗ എന്ന യുവാവാണ് തന്റെ ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. യുവാവിനെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന വീഡിയോ ആണ് ഷെയര്‍ ചെയ്തത്. എന്നാല്‍, വീഡിയോയില്‍ അസഭ്യവാക്കുകള്‍ പറയുന്നതിനാല്‍ വീഡിയോ മ്യൂട്ട് ചെയ്തിരിക്കുകയാണ്. ട്വിറ്ററില്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചതിങ്ങനെയാണ്..
A person was attacked by Prabhas fans for sitting in a seat allocated to Lord Hanuman in Bramarambha theatre Hyderabad in the early hours of this morning. (Audio muted due to abusive words)#Prabhas #PrabhasFans #Adipurush #AdipurushReview pic.twitter.com/2dkUhQFNVi
— Kartheek Naaga (@kartheeknaaga) June 16, 2023
ഹനുമാന് വേണ്ടി ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാമഭക്തനായ ഹനുമാന്‍ ചിത്രം കാണാന്‍ എത്തുമെന്നുള്ള വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ സീറ്റ് നീക്കിവച്ചത്. നേരത്തെ അറിയിച്ചത് പോലെ തിയേറ്ററുകളില്‍ ഹനുമാന് വേണ്ടി ഒരു സീറ്റ് മാറ്റിവയ്ക്കുകയും ചെയ്തു. തിയേറ്ററുകളില്‍ ഹനുമാന് വേണ്ടി ഒഴിച്ചിടുന്ന സീറ്റുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.