ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും സംസ്‌കൃത ഭാഷാ പ്രാവിണ്യം എന്ന ആശയത്തോട് കൂടി ആരംഭിച്ച സംസ്‌കൃത പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കര്‍മ്മം പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ ഡോ. രാം ശക്തി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. എല്ലാ ഞായറാഴ്ചയും നടക്കുന്ന ക്ലാസിനെ കുറിച്ച് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം കണ്ണൂര്‍ ജില്ല അധ്യക്ഷ നിഷ പ്രവീണ്‍. വിശദീകരണം നടത്തി. പ്രസിഡണ്ട് ഒ.വി സുഭാഷ് അധ്യക്ഷത വഹിച്ചു. സി.വി രാജന്‍ മാസ്റ്റര്‍ വൈ.എം. സജിത സംസാരിച്ചു. ഷാജി കൊള്ളുമ്മല്‍ സ്വാഗതവും പവിത്രന്‍ കൂലോത്ത് നന്ദിയും പറഞ്ഞു.