ഒട്ടേറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും നടുവിലാണ് പ്രഭാസ് നായകനായ ആദിപുരുഷ് പുറത്തിറങ്ങിയത്. ഇന്ത്യയിലാകമാനം വലിയ ആഘോഷത്തോടെ പ്രേക്ഷകര്‍ വരവേറ്റ ചിത്രം കൂടിയാണിത്. കൃതി സനോന്‍ ആണ് ചിത്രത്തിലെ നായിക. ആദി പുരുഷിന്റെ പ്രോമോഷന്‍ പരിപാടിക്കിടെ കൃതി ധരിച്ച വേഷം ശ്രദ്ധ നേടുകയാണിപ്പോള്‍.
പരിപാടിക്കെത്തിയ കൃതി ധരിച്ച ബെയ്ജ് നിറത്തിലുള്ള അതിമനോഹരമായ അനാര്‍ക്കലിയും എത്‌നിക് ഷോളും ഒരുക്കിയിരിക്കുന്നത് ഡിസൈനര്‍മാരായ സുകൃതിയും ആകൃതിയുമാണ്. ആകര്‍ഷകമായ രീതിയിലുള്ള ഫ്‌ളെയറുകളും എംബ്രോയിഡറിയും അനാര്‍ക്കലിയെ അത്യാകര്‍ഷകമാറ്റി മാറ്റുകയാണ്.
രാമായണ കഥയെ അടിസ്ഥാനമാക്കിയാണ് ഷാളിലെ ചിത്രീകരണങ്ങള്‍. രണ്ട് വര്‍ഷമെടുത്താണ് ഇത് രൂപകല്‍പന ചെയ്തതെന്നും 6000 മണിക്കൂറുകളോളം ചിലവിട്ടാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയതെന്നും ഡിസൈനര്‍മാര്‍ പറയുന്നു.
കൊട്ടാരങ്ങള്‍, വസ്ത്രങ്ങള്‍, സസ്യലതാതികള്‍, പക്ഷികള്‍, മൃഗങ്ങള്‍ അങ്ങനെ രാമായണ കഥാ പശ്ചാത്തലത്തെ അതിമനോഹരമായാണ് വസ്ത്രത്തില്‍ ഒരു ചുമര്‍ ചിത്രം പോലെ ആലേഖനം ചെയ്തിരിക്കുന്നത്. രാമയണത്തിലെ രംഗങ്ങളായ പഞ്ചവടി, സ്വയം വരം, അശോകവനം ഉള്‍പ്പടെയുള്ളവ ഷാളില്‍ ചിത്രീകരിച്ചിട്ടുണ്ട്.