വനിതാ പോലിസിനെ ലൈംഗികമായി പീഡിപ്പിച്ചു: തമിഴ്നാട് മുന്‍ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മൂന്ന് വര്‍ഷം തടവ്

വനിതാ പോലിസിനെ ലൈംഗികമായി പീഡിപ്പിച്ചു: തമിഴ്നാട് മുന്‍ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മൂന്ന് വര്‍ഷം തടവ്

ചെന്നൈ: ഡ്യൂട്ടിയിലിരിക്കെ വനിതാ പോലിസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട് മുന്‍ ഐ.പി.എസ് ഓഫിസര്‍ക്ക് തടവ് ശിക്ഷ. വില്ലുപുരം കോടതിയാണ് സ്‌പെഷ്യല്‍ ഡി.ജി.പിയായിരുന്ന രാജേഷ് ദാസിനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കൂടെ 10,000 രൂപ പിഴയും ചുമത്തി. രാജേഷ് ദാസിനെതിരേ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ചെങ്കല്‍പേട്ട് എസ്.പി, ഡി കണ്ണന് 500 രൂപ പിഴയും കോടതി ചുമത്തി.
ഉദ്യോഗസ്ഥയുടെ പരാതിക്ക് പിന്നാലെ സസ്പെന്‍ഷനിലായ രാജേഷ് ദാസിനെതിരേ ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (CB-CID) കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്ത്രീകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള അതിക്രമം, തമിഴ്നാട് സ്ത്രീപീഡന നിരോധന നിയമം എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്.
2021 ല്‍ ഡ്യൂട്ടിയിലിരിക്കെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനി സ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുരക്ഷയൊരുക്കുന്നതിനിടെയാണ് സംഭവം. ഫെബ്രുവരി 21ന് രാജേഷ് ദാസ് തന്റെ വാഹനത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി.

മുന്‍ സ്പെഷ്യല്‍ ഡി.ജി.പിക്കെതിരായ ലൈംഗിക പീഡന കേസിലും, പരാതിപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടലിലും മദ്രാസ് ഹൈക്കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. പിന്നാലെ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നിരീക്ഷിക്കുമെന്നും കോടതി ഉത്തരവിട്ടു.

Share

One thought on “വനിതാ പോലിസിനെ ലൈംഗികമായി പീഡിപ്പിച്ചു: തമിഴ്നാട് മുന്‍ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മൂന്ന് വര്‍ഷം തടവ്

Leave a Reply

Your email address will not be published. Required fields are marked *