ലണ്ടൻ യാത്രയിൽ ഭാമ; മനോഹര ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ

ലണ്ടൻ യാത്രയിൽ ഭാമ; മനോഹര ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ

യുകെയിൽ നിന്നുളള മനോഹര ചിത്രങ്ങളുമായി ഭാമ. സമ്മര്‍ വെക്കേഷന് ആസ്വദിക്കാന്‍ ലണ്ടനിലും മറ്റ് യുകെ രാജ്യങ്ങളിലും എത്തിയപ്പോഴെടുത്ത മനോഹര ചിത്രങ്ങളുമായി സിനിമാതാരം ഭാമ. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയോണ്‍ പച്ച നിറത്തിലുള്ള മിനി റാപ്പ് ഡ്രസ്സാണ് ഭാമ ധരിച്ചിരിക്കുന്നത്. മുട്ടൊപ്പമുള്ള ഹൈ ബുട്ടുകളാണ് ഡ്രസ്സിനൊപ്പം ധരിച്ചിരിക്കുന്നത്.

ലണ്ടനിലെ പ്രകൃതി ഭംഗിയില്‍ ലയിച്ച് നില്‍ക്കുന്ന ഭാമയെയാണ് ചിത്രത്തില്‍ കാണുന്നത്. ഈ ലോകത്തിലെ ഏറ്റവും മാജിക്കല്‍ പ്ലേസിനെ ലണ്ടന്‍ എന്ന് വിളിക്കാം എന്നാണ് ഭാമ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ലോഹിതദാസിന്റെ നിവേദ്യമെന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നായികയാണ് ഭാമ. വിവാഹ ശേഷം സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുകയാണ് താരം. അടുത്തിടെ സ്വന്തമായി വാസുകി എന്ന പേരില്‍ സാരി ബ്രാന്‍ഡും ഭാമ പുറത്തിറക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *