എരഞ്ഞോളി മലാലിലെ തയ്യുള്ളതില്‍ പ്രനീഷിനെ (33) കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ചിറയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇയാളെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മലാലിലെ തയ്യുള്ളതില്‍ പവിത്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരന് പ്രിയേഷ്.